തുടര്ച്ചയായി സ്ത്രീകളുടെ അവകാശങ്ങള് നിഷേധിച്ച് മുന്നേറുന്ന താലിബാന് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുകയാണിപ്പോള്.
അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില് പത്തു വയസ്സിന് മുകളിലുള്ള പെണ്കുട്ടികള് സ്കൂളില് പോയി പഠിക്കുന്നത് താലിബാലന് വിലക്കിയതായുള്ള റിപ്പോര്ട്ടുകളാണ് പുറത്തു വരുന്നത്.
ഘാസി പ്രവിശ്യയില് പത്തു വയസ്സിന് മുകളിലുള്ള പെണ്കുട്ടികളെ സ്കൂളില് പഠിപ്പിക്കരുതെന്ന് സ്കൂള് അധികൃതര്ക്ക് താലിബാന് വിദ്യാഭ്യാസ മന്ത്രാലയം നിര്ദേശം നല്കിയതായി വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു.
നേരത്തെ, കലാലയങ്ങളില് പെണ്കുട്ടികള് പഠിക്കുന്നത് വിലക്കി താലിബാന് ഉത്തരവിറക്കിയിരുന്നു.
എന്ജിഒകള് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില് സ്ത്രീകള് ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്ലറുകള് അടച്ചുപൂട്ടാനും താലിബാന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്