കാബൂൾ: അഫ്ഗാനിസ്ഥാനിൽ നഗരമധ്യത്തിൽ മൃതദേഹം കെട്ടിത്തൂക്കി താലിബാൻ ക്രൂരത വീണ്ടും.
ഹെറാത് നഗരത്തിലെ പ്രധാന സ്ക്വയറിൽ ഒരു ക്രെയിനിലാണ് താലിബാൻ മൃതദേഹം തൂക്കിയത്.
നാലു മൃതദേഹങ്ങളാണ് ഹെറാത്തിലേക്ക് കൊണ്ടുവന്നതെന്നും മൂന്നെണ്ണം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായും സ്ക്വയറിന് സമീപം മരുന്നുകട നടത്തുന്ന വസീർ അഹമ്മദ് സെഡ്ദിഖി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
അതേസമയം, ഈ സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. താലിബാന്റെ കടുത്ത ശിക്ഷാ രീതികൾ തുടരുമെന്നതിന്റെ സൂചനയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.