തലവെട്ടല്‍ താലിബാന് പണ്ടേ ഹരമാണ്. ഇപ്പോഴിതാ രാജ്യത്തെ വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തലകൊയ്യുമെന്ന പ്രഖ്യാപനം താലിബാന്‍ നടപ്പാക്കിയിരിക്കുകയാണ്.
ഇസ്ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന് ആരോപിച്ചാണ് തുണിക്കടകള്‍ക്ക് താലിബാന്‍ ഈ നിര്‍ദേശം നല്‍കിയത്.
പ്രതിമകളുടെ തല വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആളുക്കള്‍ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രാഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
പെണ്‍പ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതുപോലും ശരിഅത്ത് നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിമകള്‍ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവില്‍ വിട്ടുവീഴ്ച ചെയതാണ് പെണ്‍പ്രതിമകളുടെ തലവെട്ടാന്‍ ധാരണയായത്.
2001ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരിക്കെയാണ് ബാമിയാനിലെ പുരാതനമായ ബുദ്ധ പ്രതിമകള്‍ തച്ചു തകര്‍ത്തത്. അതിനാല്‍ തന്നെ താലിബാന്റെ പുതിയ നടപടി ആരെയും അദ്ഭുതപ്പെടുത്താന്‍ തരമില്ല.