സൈനിക വിമാനത്തിന്റെ ചിറകിൽ കയറുകെട്ടി ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ വൈറലാകുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് ഭീകരരുടെ ഉല്ലാസ വിഡിയോ ആദ്യം പുറത്തുവിട്ടത്.
വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ ഭീകരർ നടത്തിയ ഫോട്ടോ ഷൂട്ടും വൈറലായിരുന്നു.
അഫ്ഗാന്റെ കൈവശമുള്ള യുഎസ് നിർമിത ആയുധ-പ്രതിരോധ സംവിധാനങ്ങൾ താലിബാന്റെ കയ്യിൽ കിട്ടുമ്പോഴുള്ള അവസ്ഥ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കണ്ടത്.
73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയ ശേഷം യുഎസ് ഉപേക്ഷിച്ചത്.
നിലവിൽ താലിബാന്റെ കൈവശമുള്ള ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ യുഎസ് സൈന്യം ഇതുവരെ കണക്കാക്കിയിട്ടില്ല.