ലോകത്തെ ഏറ്റവും ഗതികെട്ട രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്. കടക്കെണിയിലും, ഊര്ജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാന്റെ ഒരു നീക്കത്തിനു കൂടി ഇപ്പോള് തിരിച്ചടിയേറ്റിരിക്കുകയാണ്.
വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കന് കല്ക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനില് നിന്നും പാക് രൂപയില് കല്ക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാന് തടയിട്ടത്.
ടണ്ണിന് 90 ഡോളറില് നിന്ന് 200 രൂപയാക്കി വില ഉയര്ത്തിയാണ് പാക് മോഹത്തെ താലിബാന് വെട്ടിയത്.
അഫ്ഗാനിസ്ഥാനില് നിന്നുള്ള കല്ക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നല്കി മണിക്കൂറുകള്ക്കകമാണ് താലിബാന് വിലകൂട്ടിയത്.
ചെലവ് കുറഞ്ഞ മാര്ഗത്തില് പാകിസ്ഥാനില് വൈദ്യുതി വിതരണം നടത്താനുള്ള സര്ക്കാരിന്റെ മോഹങ്ങളാണ് ഇതോടെ ഇരുട്ടിലായത്.
വില ഉയര്ത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില് നിന്നുള്ള കല്ക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവര്ഷം 2.2 ബില്യണ് ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സര്ക്കാരിന്റെ കണക്ക്കൂട്ടല്.
എന്നാല് കല്ക്കരിയുടെ വില കുത്തനെ വര്ദ്ധിപ്പിച്ച താലിബാന് തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള് തുറന്ന് കാട്ടുന്നു.
അതേസമയം അഫ്ഗാനില് വീണ്ടും ഇന്ത്യ നിര്ണായക ഇടപെടലുകള് നടത്തുന്നതിന്റെ തെളിവായും ചിലര് ഈ മാറ്റങ്ങളെ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും അഫ്ഗാനിസ്ഥാനിലെ ഭീകര ഭരണകൂടത്തില് നിന്നും ഇങ്ങനെയൊരു തിരിച്ചടി പാകിസ്ഥാന് സ്വപ്നത്തില് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.