താലിബാന് മനംമാറ്റം സംഭവിച്ചോയെന്ന് ഈ വാര്ത്ത കേള്ക്കുമ്പോള് തോന്നും. പൗരന്മാര്ക്കുള്ള പാസ്പോര്ട്ട് വിതരണം അഫ്ഗാനിസ്ഥാനില് പുനരാരംഭിച്ചതായുള്ള വാര്ത്തകളാണ് ഇപ്പോള് പുറത്തു വരുന്നത്.
ഓഗസ്റ്റില് താലിബാന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാന് തുടങ്ങിയിരുന്നു.
ഒരു ദിവസം 5,000 മുതല് 6,000 വരെ പാസ്പോര്ട്ടുകള് നല്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോര്ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല് ഹഖാനി പറയുന്നത്.
സ്ത്രീകള്ക്കും പാസ്പോര്ട്ട് നല്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന് സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുല് ഹഖാനി പറഞ്ഞു.
നിലവില് പാസ്പോര്ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില് 25,000 അപേക്ഷകളിലാണ് ഇപ്പോള് തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും.
താലിബാനെ ഭയന്ന് നിരവധിപേര് രാജ്യം വിടാന് ഒരുങ്ങിനില്ക്കുകയാണ്. പാസ്പോര്ട്ട് ലഭിക്കാത്തതിനാല് ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്.
പാസ്പോര്ട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തില് വ്യക്തതയില്ല. നിലവില് രാജ്യത്തുനിന്ന് ആവശ്യത്തിന് വിമാന സര്വീസുകള് ഇല്ല എന്നതുതന്നെയാണ് പ്രധാന കാരണം.
മറ്റുരാജ്യങ്ങളില് നിന്ന് അഫ്ഗാനിലേക്ക് കൂടുതല് വിമാന സര്വീസുകള് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുള്പ്പടെയുള്ള രാജ്യങ്ങള്ക്ക് താലിബാന് കത്തെഴുതിയിരുന്നു. എന്നാല് ഒരു രാജ്യവും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്ട്ട്.