താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചപ്പോള്‍ തന്നെ അന്നാട്ടുകാരുടെ വിധി എഴുതപ്പെട്ടതാണ്.
ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് താലിബാന് ഭരണകൂടം.
താലിബാന് ഭരണമേറ്റെടുക്കുന്നതിനു മുന്‍പ് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ സാധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്.
ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്ന താലിബാന്റെ സമീപകാല ഉത്തരവ് വിവാദമായിരുന്നു.
കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കുംവിധം നിയമം മാറ്റുമെന്ന് താലിബാന് അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം.
ലോകത്ത് ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ 23 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തത്. ഇത് ആകെ ജനസംഖ്യയുടെ 95 ശതമാനം വരും.
ഭക്ഷണത്തിനായി ആളുകള്‍ കുട്ടികളെ വില്‍ക്കുന്നത് ഇവിടെ പതിവ് കാഴ്ചയായിരിക്കുകയാണ്.
ഈ അവസരം മുതലെടുത്ത് ബാലികമാരെ വിലകൊടുത്തു വാങ്ങി ചൂഷണത്തിനിരയാക്കുന്ന സമ്പന്നരും ഇവിടെയുണ്ട്.