പോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന്‍ ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു.

ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്.

സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ് താലിബാന്റെ രോഷം കൂടുതല്‍.

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും നിരോധിച്ചിരുന്നു.

സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇതിനോടകം രാജ്യം വിട്ടു.

താലിബാന്റെ കിരാതനയങ്ങള്‍ക്കെതിരേ കാബൂളില്‍ പ്രതിഷേധിച്ച സ്ത്രീകളെ കഴിഞ്ഞ ദിവസം ക്രൂരമായി തല്ലിച്ചതച്ചിരുന്നു.

Related posts

Leave a Comment