കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന്‍ അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്.
തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്.
മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്.
മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്.
പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു.
ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ പിടിയിലായ രണ്ടു യുവതികളെ തീവ്രവാദ സംഘടനയിലേക്ക് അടുപ്പിച്ചത് കേരളത്തിലെ ഒരു പ്രമുഖ സംഘടനയാണെന്ന എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ഇരുവരെയും ഡല്‍ഹിയിലെ എന്‍.ഐ.എ കോടതിതീഹാര്‍ ജയിലില്‍ റിമാന്‍ഡു ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ താണ സ്വദേശികളായ മിസ്ഹ സിദ്ദിഖ് (24), ഷിഫ ഹാരിസ് (24) എന്നിവരെ ഇക്കഴിഞ്ഞ 15ന് പുലര്‍ച്ചെയാണ് എന്‍.കെ.എ സംഘം കണ്ണൂരിലെ വീട്ടില്‍ വെച്ച് അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെത്തിച്ചുകസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. സംഘത്തില്‍ മിസ്ഹ ഐ.എസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ഷിഫയും യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതായി സൂചന ലഭിച്ചതായാണ് വിവരം. നേരത്തെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയ മുഴുവന്‍ പേരുടെയും വിവരങ്ങളും ഇവര്‍ക്ക് പിടിയിലായ യുവതികളുമായുള്ള ബന്ധങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.
പിടിയിലായ യുവതികള്‍ സമൂഹമധ്യമങ്ങളിലൂടെ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്താന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് എന്‍.ഐ.എ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇവര്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആശയപ്രചാരണവും റിക്രൂട്ട്‌മെന്റ് നീക്കങ്ങളും നടത്തിയതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ തന്നെ എന്‍ഐഎയുടെ പിടിയിലായിരുന്നു. ഈ മാസം നാലിന് അമീര്‍ അബ്ദു റഹ്മാന്‍ എന്ന ദക്ഷിണേന്ത്യയിലെ ഐഎസ് ഏജന്റിന്റെ അറസ്റ്റാണ് എന്‍ഐഎ സംഘത്തെ യുവതികളിലേക്ക് എത്തിച്ചത്.