കാബൂൾ: താലിബാന് നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനു മുന്‍പ് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന്റെ പേര് ഇതായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായി പ്രതികരിച്ചു.
താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതിനു പിന്നാലെയാണ് മലാലയുടെ പ്രതികരണം.
താലിബാന് അഫ്ഗാന് പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ഥികള്‍ക്കും പൗരന്മാര്ക്കും ഉടന്‍ സഹായം ലഭ്യമാക്കണമെന്നും മലാല പറഞ്ഞു.