ബാഹുബലി രണ്ടാം ഭാഗത്തിൽ തന്നെ അവഗണിച്ചുവെന്ന വാർത്തകൾക്കു മറുപടിയുമായി തെന്നിന്ത്യൻ നടി തമന്ന രംഗത്ത്. തന്നെ അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തമന്ന പറഞ്ഞു.
ഒരു സത്യവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്. രാജമൗലി സാറിനും എനിക്കുമിടയിൽ വാക്കുതർക്കം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രമോഷൻ ഷോകൾ ഞാൻ ഒഴിവാക്കിയിട്ടില്ല. ക്ലൈമാക്സ് സീനിൽ എന്റെ കഥാപാത്രം ഇല്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. സിനിമയിൽ എന്റെ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിരുന്നു. ക്ലൈമാക്സ് പോർഷനിൽ വരുമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ പല മാധ്യമങ്ങളും എന്റെ വാക്കുകൾ തെറ്റായാണ് റിപ്പോർട്ട് ചെയ്തത്-തമന്ന പറഞ്ഞു.
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതു മുതൽ ഇത് സംബന്ധിച്ച് ആരാധകർ അന്വേഷിച്ചിരുന്നുവെന്നും തമന്ന കൂട്ടിച്ചേർത്തു.