നടിയായാൽ കൈനിറയെ പണം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും അവരുടെ ജീവിതം വേദനയും കഷ്ടപ്പാടും നിറഞ്ഞതാണെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ കഴിയാറില്ലെന്നും നടി തമന്ന അടുത്തിടെ അഭിപ്രായപ്പെട്ടത് വാർത്തയായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് നടി അനുഷ്ക ഷെട്ടി പ്രകടിപ്പിച്ചത്.
മറ്റുള്ളവർ നടിമാരെ കാണുന്നതും കൊണ്ടുനടക്കുന്നതും രാജ്ഞിയെപ്പോലാണെന്നാണു അനുഷ്ക അഭിപ്രായപ്പെട്ടത്. ഏതു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്നും ജോലി ആസ്വദിക്കാൻ കഴിഞ്ഞാൽ ഇത്രയും മനോഹരമായ മറ്റൊരു പ്രഫഷനില്ലെന്നും അനുഷ്ക പറയുന്നു.
നടിയായതിനാൽ നല്ല ജീവിത സാഹചര്യം ലഭിക്കുന്നു. നമ്മൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവരും ലോകത്തിന്റെ പലഭാഗത്തുള്ളവരും നമ്മളെ സ്നേഹിക്കുന്നതും ഈ പ്രഫഷൻ കാരണമാണെന്നും അനുഷ്ക പറയുന്നു. അഭിനയരംഗത്തെത്തിയതിന്റെ പതിമൂന്നാം വാർഷികമാഘോഷിക്കുകയാണ് ഇപ്പോൾ അനുഷ്ക ഷെട്ടി.