താരസുന്ദരി തമന്നയ്ക്ക് നടന് വിശാലിനോട് പ്രണയം. തമന്ന തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. വിശാലും തമന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒക്കഡചാടൂ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു അഭിമുഖം. വ്യക്തി എന്ന നിലയിലും നടന് എന്ന നിലയിലും വളരെ മികച്ച ആളാണ് വിശാലെന്നും ചെയ്യുന്ന തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത കണ്ട് തനിക്ക് അദ്ദേഹത്തോടു പ്രണയം തോന്നിയെന്നുമാണ് തമന്ന പറഞ്ഞത്.
തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ഉന്നതിക്കു വേണ്ടിയും ചെന്നൈയില്‍ ദുരന്തങ്ങള്‍ സംഭവിച്ചപ്പോഴും വ്യാജ സി.ഡിക്കെതിരെയുമൊക്കെ വിശാല്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും തമന്നപറയുന്നു. തമന്നയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെ വിശാലിന്റെ മറുപടിയുമെത്തി. അഭിനയത്തോട് തമന്ന കാണിക്കുന്ന ആത്മാര്‍ഥത കണ്ട് വളരെയധികം ഇഷ്ടം തോന്നി. എന്നാല്‍ അത് പ്രണയമായി വളര്‍ന്നിട്ടില്ല. തമന്നയെ കെയര്‍ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.