തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക് , ഹിന്ദി ചിത്രങ്ങളില്‍ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു നില്ക്കാന് താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പുസിത വെബ്സീരിസിലെ രംഗത്തിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് തമന്ന.
ആമസോണ്‍ പ്രൈമില്‍ േേസപ്രക്ഷണം ആരംഭിച്ച ജീ കര്‍ദാ എന്ന വെബ് സീരീസിലെ ടോപ്പ്ലെസ് ബോള്‍ഡ് രംഗത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് തമന്ന ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ്സീരീസ് കൂടിയാണ്. സ്ക്രീനില്‍ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് താരം നേരത്തെ നിലപാടെടുത്തിരുന്നു.
ഇതിന്റെ ലംഘനമാണിപ്പോള് നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആരോപണം.
ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
പഴയനിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയര്‍ത്തിയിട്ടുണ്ട്. തമന്നയില്‍ നിന്ന് ഇത്തരമൊരു രംഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്.
ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന് ദലാല്‍, സയാന് ബാനര്‍ജി, സംവേദന സുവര്‍ക്ക എന്നിവരാണ് സീരീസില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.