പ്രേക്ഷകരടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ.സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം പങ്കുവയ്ക്കാറുളള പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ സമ്മര്‍ദത്തിലാണ് സിനിമ താരങ്ങളും എന്ന് പറയുകയാണ് തമന്ന.
തമ്മന്നയുടെ വാക്കുകള്‍ ഇങ്ങനെ…
കോവിഡ് സമയത്ത് താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക തരം സമ്മര്‍ദമാണുള്ളത്. പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല.
അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍, സഹായിക്കുന്നുണ്ടെങ്കില്‍ അത് എന്തിനാണ് എല്ലാവരെയും അറിയിക്കുന്നത്.
പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കൈയില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്.
സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെയേ അറിയൂ, അവരുടെ ജീവതം എന്താണെന്ന് അറിയില്ല.