തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണു തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി നടി അഭിനയിച്ചിട്ടുണ്ട്.
മുൻനിര താരമായി നിറഞ്ഞുനിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന.
സിനിമയ്ക്കായി കരാർ ഒപ്പു വയ്ക്കുന്നതിന് മുന്പ് തന്നെ സിനിമയിൽ ലിപ് ലോക്ക്, ബിക്കിനി സീനുകൾ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തിയിരുന്നു.
എന്നാൽ തമന്നയുടെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലും ജീ കാര്ദാ എന്ന പ്രൈം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. രണ്ടിന്റെയും ട്രെയിലറുകൾ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരേ വിമർശനങ്ങൾ ഉയരുകയാണ്.
ചുംബനരംഗങ്ങളും ബിക്കിനി രംഗങ്ങളും ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്.
ലസ്റ്റ് സ്റ്റോറീസിലും ജീ കർദയിലും ലിപ് ലോക്കിനു പുറമേ ടോപ് ലസ് രംഗങ്ങളും വരുന്നുണ്ട്. പ്രശസ്തിക്ക് വേണ്ടിയാകും തമന്ന നിലപാട് മാറ്റിയത്. എല്ലാത്തിലും ഇപ്പോൾ അത് മാത്രമായി എന്നൊക്കെ ആയിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം.
എന്നാൽ ഒരഭിമുഖത്തിൽ വിമർശനങ്ങൾക്കു മറുപടി നൽകിയിരിക്കുകയാണ് തമന്ന. എന്റെ കരിയറിൽ ഇതുവരെ ഇതുപോലെയുള്ള ഇന്റിമസി രംഗങ്ങൾ ചെയ്തിട്ടില്ല. അഥവാ ചെയ്തിട്ടുണ്ടെങ്കിലും അത് വളരെ കുറച്ച് മാത്രമാണ്.
പ്രേക്ഷകർക്ക് അത് അരോചകമായി തോന്നുമോ എന്നായിരുന്നു എന്റെ ഭയം. സ്ക്രീനിൽ ചുംബിക്കില്ല, അങ്ങനെയൊരിക്കലും ചെയ്യില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ആളായിരുന്നു ഞാൻ.
ഇപ്പോൾ അതിൽനിന്ന് പുറത്തുകടന്നതാണ്. ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഞാനും ചുംബനരംഗങ്ങളിലും മറ്റും അഭിനയിക്കാൻ നിർബന്ധിതയാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചട്ടക്കൂടിൽനിന്ന് പുറത്തുകടക്കുക എന്നത് ഒരു പരിണാമമായിരുന്നു.
18 വർഷത്തിനുശേഷം ജനപ്രീതി നേടാനുള്ള എന്റെ ശ്രമമല്ല ഇത്. എനിക്ക് 18 വർഷത്തെ അനുഭവപരിചയവും നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഉണ്ട്.
അതുകൊണ്ട് പ്രശസ്തിക്കു വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ല- തമന്ന വ്യക്തമാക്കി.ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലും തമന്ന എത്തുകയാണ്.