നടിമാരെ അല്പവസ്ത്രത്തില് കാണുന്നതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ സംവിധായകനെതിരേ സൂപ്പര്‍നായികമാരായ നയന്‍താരയും തമന്നയും. തമന്ന നായികയായ കത്തി സണ്ടൈയുടെ സംവിധായകനാണ് സൂരജ്. തമന്നയുടെ മേനിപ്രദര്ശനത്താല് ചിത്രം സമ്പന്നമാണുതാനും. നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ തന്റെ മുമ്പില്‍ വന്നാല്‍ വസ്ത്രത്തിന്റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്നായിരുന്നു സൂരജിന്റെ പ്രസ്താവന. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ ചോദിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു.
തെന്നിന്ത്യയിലെ സൂപ്പര്‍നായിക നയന്‍താരയാണ് സൂരജിന് ചുട്ടമറുപടി നല്കി ആദ്യം രംഗത്ത് വന്നത്. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് സൂരജ് മനസിലാക്കണമെന്നാണ് നയന്‍താര പറഞ്ഞത്. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്നും നയന്‍സ് ചോദിച്ചു.
സുരജിന്റെ പ്രസ്താവന മോശമായെന്ന് തമന്നയും പ്രതികരിച്ചു. ദംഗല്‍ പോലെ സ്ത്രീശാക്തീകരണ സന്ദേശം നല്കുന്ന സിനിമകള്‍ ഇറങ്ങുമ്പോള്‍ പോലും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. സൂരജ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും തമന്ന ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ സൂരജിനെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്.