തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ പ്രതിഫലം കുറച്ചെന്ന് റിപ്പോർട്ട്. അടുത്ത കാലം വരെ തെന്നിന്ത്യയിൽ തിളങ്ങിനിന്നിരുന്ന തമന്ന അവസരം കുറവായതിനാലാണ് പ്രതിഫലം കുറയ്ക്കാൻ തയാറായതെന്നാണ് റിപ്പോർട്ട്.സിനിമയ്ക്കു പുറമേ പരസ്യങ്ങളിലും തിളങ്ങിനിന്നിരുന്ന തമന്ന പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ നടിമാരിൽ മുൻനിരയിലായിരുന്നു.
ഒരു സിനിമയ്ക്ക് ഒരു കോടി രൂപ വരെയും ഗാനരംഗങ്ങൾക്ക് 60 ലക്ഷം വരെയും തമന്ന പ്രതിഫലം വാങ്ങിച്ചിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോൾ അവസരങ്ങൾ കുറയുന്നതിനാൽ പ്രതിഫലത്തിൽ തമന്ന കുറവ് വരുത്തിയെന്നാണ് റിപ്പോർട്ട്.
ജൂനിയർ എൻടിആറിന്റെ പുതിയ സിനിമയായ ജയ് ലവ കുശയിലെ ഗാനരംഗത്തിന് ചുവടുവയ്ക്കാൻ ചെറിയ പ്രതിഫലമാണത്രേ തമന്ന വാങ്ങിയത്. അതേസമയം ഹിന്ദിയിലെ സൂപ്പർഹിറ്റ് ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.