സാമൂഹ്യമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിക്കുന്ന തന്റെ വിവാഹവാർത്തകൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം തമന്ന. തമന്ന വിവാഹിതയാകുവാൻ തയാറെടുക്കുകയാണെന്നും വരൻ ക്രിക്കറ്റ് താരമാണെന്നുമുള്ള തരത്തിൽ പ്രചരിച്ച വാർത്തകളാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഒരു ദിവസം അതൊരു നടനായിരിക്കും. മറ്റൊരു ദിവസം ക്രിക്കറ്റ് താരമായി. ഇപ്പോഴിതാ ഡോക്ടറാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം കാണുന്പോൾ ഞാൻ ഭർത്താവിനെ കിട്ടാൻ അലഞ്ഞ് നടക്കുകയാണെന്ന തോന്നലാണുണ്ടാകുന്നത്.
പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് നല്ല താൽപര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന ഇത്തരം അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കുകയില്ല.
ഒറ്റയ്ക്ക് ജീവിക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അല്ലാതെ എന്റെ മാതാപിതാക്കൾ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എന്റെ പ്രണയം. ഷൂട്ടിങ് തിരക്കുകളുമായി ജീവിതം മുന്നോട്ടുപോകുന്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടാകുന്നത്. ഞാൻ അത്ഭുതപ്പെടുകയാണ്.
ഇത് ദോഷകരവും അപമാനകരവുമാണ്. ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ഉറപ്പായും തുറന്ന് പറയും. ഒരിക്കലും ഇത്തരം ഉൗഹാപോഹങ്ങൾക്ക് വിടില്ല. ഒരിക്കൽ കൂടി ഞാൻ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദപ്രചരണങ്ങളെല്ലാം മറ്റാരുടേയോ ഭാവനയാണ്- തമന്ന പറഞ്ഞ്.