കേരളത്തിലടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന് സുന്ദര്‍. സി തന്നെയാണ് അരണ്‍മനൈ നാലും ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്.
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ നാലിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ. കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഈ 11ന് റിലീസ് ചെയ്യും.
അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാണി, വിനയ് റായ്, ആന്‍ഡ്രിയ ജെർമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. വെങ്കട് രാഘവന് ആയിരുന്നു തിരക്കഥ. 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ സിദ്ധാര്‍ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹന്‍സികയും അഭിനയിച്ചിരുന്നു.
2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി, ആന്‍ഡ്രിയ എന്നിവര്‍ അഭിനയിച്ചു. നാലു ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവയല്ല എന്നതും ശ്രദ്ധേയമാണ്.