തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലും തന്റേതായ ഒരു കൈയൊപ്പ് പതിപ്പിക്കാന്‍ എപ്പോഴും തമന്ന ശ്രമിക്കാറുണ്ട്.
തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡാര്‍ക്ക് റെഡ് ഔട്ട്ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
റെഡ് സാരിക്കൊപ്പം കോര്‍സെറ്റ് ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഹെവി വര്‍ക്ക് ടോപ്പാണ് സാരിക്കൊപ്പം തമന്ന പെയര്‍ ചെയ്തിരിക്കുന്നത്.