താം​ബ​രം-കൊ​ച്ചു​വേ​ളി-താം​ബ​രം റൂ​ട്ടി​ൽ ഈ​സ്റ്റ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: ഈ​സ്റ്റ​ർ തി​ര​ക്ക് പ്ര​മാ​ണി​ച്ച് താം​ബ​രം-കൊ​ച്ചു​വേ​ളി -താം​ബ​രം റൂ​ട്ടി​ൽ ഓ​രോ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.

06043 താം​ബ​രം-കൊ​ച്ചു​വേ​ളി സ​ർ​വീ​സ് 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​താം​ബ​ര​ത്തുനി​ന്നു പു​റ​പ്പെ​ട്ട് ഒ​ന്നി​നു രാ​വി​ലെ 11.30ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. 06044 കൊ​ച്ചു​വേ​ളി-താം​ബ​രം എ​ക്സ്പ്ര​സ് ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് ര​ണ്ടി​നു രാ​വി​ലെ 10.55നു ​താം​ബ​ര​ത്ത് എ​ത്തും.

പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

22 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ആ​സ്ത ട്രെ​യി​നി​ന്‍റെ റേ​ക്കു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ത് കൂ​ടാ​തെ 30, 31നു ചെ​ന്നൈ എ​ഗ് മോർ-നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ലും തി​രി​കെ​യും ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നും സ​ർ​വീ​സ് ന​ട​ത്തും.

06057 ചെ​ന്നൈ എ​ഗ്മോ​ർ- നാ​ഗ​ർ കോ​വി​ൽ വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ 5.15 ന് ​ചെ​ന്നൈ​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 2.10നു ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.

06058 നാ​ഗ​ർ​കോ​വി​ൽ-ചെ​ന്നൈ വ​ന്ദേ​ഭാ​ര​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 2.50ന് ​നാ​ഗ​ർ​കോ​വി​ലി​ൽനിന്നു പു​റ​പ്പെ​ട്ട് രാ​ത്രി 11.45ന് ​ചെ​ന്നൈ​യി​ൽ എ​ത്തും. താം​ബ​രം, വി​ല്ലു​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി, ഡി​ണ്ടു​ഗ​ൽ, മ​ധു​ര, വി​രു​ദ​ന​ഗ​ർ, തി​രു​നെ​ൽ​വേ​ലി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment