ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് രമേശ് പിഷാരടിയും ആര്യയും. പരിപാടിയില്‍ ഭാര്യാഭര്‍ത്താക്കന്മാരായുള്ള ഇരുവരുടെയും പ്രകടനം വളരെയധികം പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാര്യാഭര്ത്താക്കന്മാരോണോയെന്ന് പലരും ചോദിച്ചിട്ടുള്ളതായി ഇരുവരും പല അഭിമുഖങ്ങളിലും പറയുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തകള്‍ എന്ന ചിത്രത്തില്‍ ആര്യയ്ക്ക് അവസരം കൊടുക്കാത്തതെന്താണെന്ന സംശയമാണ് ഇപ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്കുള്ളത്.
ഈ സംശയം ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയില്‍ വച്ച് പിഷാരടിയോട് ചോദിക്കുകയും ചെയ്തു. അതിന് പിഷാരടി നല്കിയ ഉത്തരമാണ് ഇപ്പോള്‍ എല്ലാവരിലും ചിരിപടര്‍ത്തി വൈറലായിക്കൊണ്ടിരിക്കുന്നത്.
പഞ്ചവര്‍ണ്ണതത്തയില്‍ 144 മൃഗങ്ങള്‍ അഭിനയിക്കുന്നുണ്ടെന്നും അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയില്‍ ഇല്ലെന്ന് തോന്നിയത് കൊണ്ടാണ് വിളിക്കാതിരുന്നതെന്നുമാണ് പിഷാരടി ഇതിന് മറുപടി പറയുന്നത്.