ഒരു സൂപ്പർതാരത്തിന് അപ്പുറം മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്.
വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ല. ഞാൻ മോഹൻലാലിനെ വച്ച് സംവിധാനം ചെയ്ത സിനിമ (തമിഴ് ചിത്രം പോപ്കോൺ) വളരെ മോശമായിരുന്നു.
അതിന് മാപ്പ്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ യാതൊരു മാനസിക സമർദവുമില്ലാതെ, ആകുലതകളുമില്ലാതെ അഭിനയിക്കാം.
മുഖം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാൻ സാധിക്കില്ലെങ്കിലും ഇപ്പോൾ കേട്ടാൽ മനസിലാകും.
അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹൻലാലാണ്. സംഭാഷണങ്ങളുടെ അർഥം പറഞ്ഞു തരുന്നതിനൊപ്പം എവിടെയാണ് പറഞ്ഞു നിർത്തേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു. -നാസർ