ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗുമായി കിടപ്പറ പങ്കിട്ടവരില്‍ സിനിമാ- സീരിയല്‍ താരങ്ങളും. ബോളിവുഡ് താരങ്ങളില്‍ തുടങ്ങി തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള ചില നടിമാരുമായി വരെ ഗുര്‍മീത് രതിസുഖം പങ്കിട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുര്‍മീത്. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്നുമാറി ഗുര്‍മീതിന്റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാള്‍ക്കുള്ളത്. ബോളിവുഡിലെ ചില സുന്ദരിമാരും ഗുര്‍മീതിനാല്‍ ശുദ്ധീകരിക്കപ്പെട്ടവരാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്എന്നാല്‍ ഇവര്‍ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ആള്‍ ദൈവത്തിന്റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാര്‍ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ. ഇങ്ങനെ എത്തുന്നവരെ തന്ത്രത്തില്‍കിടപ്പറയിലെത്തിക്കാനും ഗുര്‍മീത് വിരുതനാണ്. ഇതിനായി ആശ്രമത്തില്‍ രഹസ്യ അറകള്‍ സങ്കേതത്തില്‍ ഏറെയുണ്ടുതാനും. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ് നടിയും ഗുര്‍മീതിന്റെ ആശ്രമത്തിലെത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.