നടിയുടെ വെളിപ്പെടുത്തല്‍ വെറും നാടകം, പോലീസ് തന്നെ നഗ്നയാക്കി നിര്‍ത്തി ഫോട്ടോ എടുത്തു, ലൈംഗികമായി ഉപദ്രവിച്ചു, നടി ശ്രുതിയുടെ വെളിപ്പെടുത്തലുകള്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യ

കല്യാണം ആലോചിച്ച് ചെറുപ്പക്കാരെ വീഴ്ത്തി പണം തട്ടിയിരുന്ന നടി ശ്രുതി പോലീസിനെതിരേ വന്‍ ആരോപണം നടത്തിയത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയെന്ന് സൂചന. പോലീസ് കസ്റ്റഡിയില്‍ തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായിരുന്നു. ജര്‍മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്.

തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയായി നിര്‍ത്തി തന്റെ വീഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി-ശ്രുതി പറയുന്നു.

Related posts