സ്റ്റാലിൻ ഡാ…​ത​മി​ഴ്നാ​ട് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ; സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സൂര്യയെ അറസ്റ്റു ചെയ്തതിന് പിന്നിലെ കാരണം ഇങ്ങനെ


ചെ​ന്നൈ: ത​മി​ഴ്നാട് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ജി. സൂ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര എം​പി സു ​വെ​ങ്കി​ടേ​ശി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

ചെ​ന്നൈ​യി​ൽ വ​ച്ച് മ​ധു​ര ജി​ല്ലാ സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് സൂ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

നേരത്തെ, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ എട്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

സെന്തിൽ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസർക്കാരിന്‍റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment