സ്വന്തമായി ഒരു ബൈക്ക് ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമായിരിക്കും. ഇത്തരത്തില്‍ സ്വപ്ന ബൈക്ക് വാങ്ങാന്‍ തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വര്‍ഷം കൊണ്ട് സ്വരുകൂട്ടി വച്ച പണം അവസാനം ഒരു നാണയക്കൂമ്പാരമായി മാറി.
പത്തുമണിക്കൂര്‍ കൊണ്ടാണ് മോട്ടോര്‍സൈക്കിള്‍ ഷോറൂമിലെ ജീവനക്കാര്‍ നാണയം എണ്ണിതീര്‍ത്തത്. തമിഴ്നാട് സേലം സ്വദേശിയായ വി ഭൂപതിയാണ് സ്വപ്ന ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു രൂപയുടെ നാണയത്തുട്ടുകള്‍ കൂട്ടിവെയ്ക്കുന്നത് ആരംഭിച്ചത്.
2.6 ലക്ഷം രൂപ വില വരുന്ന ബജാജ് ഡോമിനറാണ് യുവാവ് ഇതുപയോഗിച്ച് സ്വന്തമാക്കിയത്. ഭൂപതി ബിസിഎ ബിരുദധാരിയാണ്.
സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ബൈക്ക് വാങ്ങണമെന്ന മോഹം മനസില്‍ ഉദിച്ചത്.
എന്നാല്‍ ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാന്‍ ആവശ്യമായ രണ്ടുലക്ഷം രൂപ അന്ന് കൈയില്‍ എടുക്കാനുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഒരു രൂപ കൂട്ടിവച്ച് ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് യുവാവ് തീരുമാനിച്ചത്.
പത്തുമണിക്കൂര്‍ കൊണ്ടാണ് നാണയത്തുട്ടുകള്‍ എണ്ണിതീര്‍ത്തതെന്ന് മോട്ടോര്‍ സൈക്കിള്‍ ഷോറൂം മാനേജര്‍ മഹാവിക്രാന്ത് അറിയിച്ചു. നിലവില്‍ ഭൂപതിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.