മുംബൈ: വൻ പ്രതീക്ഷകളോടെ ക്രിസ്മസ് റിലീസിനെത്തിയ ചിത്രങ്ങൾ ഓണ്‍ലൈനിൽ ചോർന്നു. ഷാരൂഖ് ഖാൻ ചിത്രം സീറോ, ധനുഷ് ചിത്രം മാരി 2 എന്നിവയുടെ വ്യാജ പതിപ്പുകളാണ് തമിഴ്റോക്കേഴ്സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റ് പുറത്തുവിട്ടത്.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ തമിഴ്റോക്കേഴ്സ് വെബ്സൈറ്റിനെതിരേ നടപടി സ്വീകരിച്ചെങ്കിലും, മറ്റു പ്രോക്സി സെർവറുകൾ വഴി ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുകയാണ്. നിരവധി പേർ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
സീറോ, മാരി 2 എന്നിവയ്ക്കു പുറമേ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് സേതുപതി ചിത്രം സീതക്കാതി, ഹോളിവുഡ് ചിത്രം അക്വാമാൻ, മോഹൻലാൽ ചിത്രം ഒടിയൻ എന്നിവയും തമിഴ്റോക്കേഴ്സ് ചോർത്തിയിരുന്നു. രജനീകാന്തിന്റെ ബിഗ്ബജറ്റ് ചിത്രം 2.0യും റിലീസ് ദിവസം തന്നെ ഇന്റർനെറ്റിലെത്തി.