കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ 48 ദിവസം പ്രായമായ കൈക്കുഞ്ഞുമായി തമിഴ്നാട് സ്വദേശി.
റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ.എസ് രഞ്ജുവിന്റെ നേത്യത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺ കുഞ്ഞ് പ്ലാറ്റ്ഫോമിൽ കിടക്കുന്നതായും തൊട്ടടുത്ത് തമിഴ് നാട് സ്വദേശിയേയും കാണുകയായിരുന്നു.
ഭാര്യയോടൊപ്പം പിണങ്ങി കുട്ടിയുമായി തിരുനൽവേലിയിൽ നിന്നും കേരളത്തിലേക്ക് വന്നതാണെന്നും താൻ സ്വന്തം പിതാവാണെന്നും മുരുഗൻ മണി (35) അവകാശപ്പെട്ടു.
എന്നാൽ പിതാവാണെന്ന് സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനാലും കുഞ്ഞ് അവശ നിലയിൽ ആയതിനാലും കുഞ്ഞിനെ റെയിൽവേ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറി.
സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജു, എസ്ഐ മനോജ് കുമാർ, പാർവതി, രഞ്ചിത്ത് കെ ആർ, രജീഷ് കുമാർ, സുമേഷ് എന്നിവർ ചേർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറിയത്.