കോട്ടയം: തമിഴ്നാട്ടിലെ കരൂരിൽ അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്നവർ കോട്ടയം ജില്ലയിൽ എത്തിച്ചേർന്നു. പ്രത്യേകമായി ഏർപ്പെടുത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വന്ന ഇവർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇറങ്ങി.
അപകടത്തിൽ പരിക്കേറ്റ ഒന്പതു പേരെ വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വീടുകളിൽ സന്പർക്കമൊഴിവാക്കി താമസിക്കുന്നതിന് സൗകര്യമില്ലാത്ത ആറു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.