കോയന്പത്തൂർ: തമിഴ്നാട് ബിജെപി അധ്യക്ഷപദവി ഒഴിയുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ താൻ ഉൾപ്പെടുന്നില്ല. അധ്യക്ഷ പദവിയിലേക്ക് മത്സരത്തിനോ, വഴക്കിനോ ഇല്ലെന്നും അണ്ണാമല പറഞ്ഞു.
അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഐഎഡിഎംകെയുമായി സഖ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം നീക്കം തുടങ്ങിയിരുന്നു. എന്നാൽ അണ്ണാമലൈയെ നീക്കിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് അണ്ണാ ഡിഎംകെ നേതൃത്വം. ഇതോടെയാണ് പുതിയ പ്രസിഡന്റിനെക്കുറിച്ച് തമിഴ്നാട് ബിജെപിക്കുള്ളിൽ ആലോചനകൾ ശക്തമായത്.