തമിഴ്‌നാട്ടിലേയ്ക്ക് യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! തമിഴ്‌നാട്ടില്‍ വച്ച് ഒരു ഡ്രൈവര്‍ക്ക് സംഭവിച്ചത്; ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന അനുഭവക്കുറിപ്പ് വൈറലാവുന്നു

accedent15June2017തമിഴ്‌നാട്ടിലേയ്ക്ക് യാത്ര പോവുന്നവര്‍ ശ്രദ്ധിക്കുക എന്ന പേരില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയകളിലൂടെ ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന സ്ഥലത്തെ ആളുകളാണ് ആ വഴി കടന്നുപോവുന്ന ആളുകളെ കൊള്ളയടിക്കുന്നതിനായി മനപൂര്‍വ്വം അപകടങ്ങളുണ്ടാക്കുന്നതെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നത്. ഇക്കാരണങ്ങളാല്‍ യാത്രമദ്ധ്യേ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് ആ വാര്‍ത്തയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ യാത്രക്കാരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ വച്ച് ഒരു ഡ്രൈവര്‍ക്ക് സംഭവിച്ചവ വിവരിക്കുന്ന പോസ്റ്റാണ് വീഡിയോ സഹിചം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മുമ്പ് പ്രചരിച്ചിരുന്ന പോസ്റ്റിന് സമാനമായ കാര്യങ്ങളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

ഒരു ഓര്‍മ്മപ്പെടുത്തല്‍

തമിഴ്‌നാട് വഴി പോകുന്ന വാഹന യാത്രക്കാര്‍ അറിയാന്‍ ഒരു അനുഭവ കുറിപ്പ്12-6-2017 നു തൃശ്ശൂര്‍ നിന്നു ചെന്നൈക്കു കാലത്തേ പുറപ്പെട്ടു കാരണം അര്‍ദ്ധരാത്രികളില്‍ തമിഴ്‌നാട് യാത്ര അത്ര സുരക്ഷിതമല്ലെന്ന് മാധ്യമങ്ങളില്‍ നിന്നറഞ്ഞിരുന്നു പ്രത്യേകിച്ച് കുടുബങ്ങളുമായി.എന്റെ യാത്ര സേലം വില്ലുപുരം വഴിയായിരുന്നു

ചെന്നൈക്കു 65 കിമീ മുന്നേ അതായത് അവസാന ടോള്‍ ബൂത്തായ പറുനൂര്‍ നു 10 കിമീ മുന്നേ അത്യാവശ്യം വണ്ടികളുള്ള സമയത്ത് ഞാന്‍ നടുവിലുള്ള ലൈനില്‍ കൂടി വരുമ്പോള്‍ ഒരു ചെറിയ ജഞ്ഷന്‍ കുറച്ചു ലോറികളും പാര്‍ക്ക് ചെയ്തിട്ടുണ്ട് അവിടെ പിന്നെ ലൈറ്റും ഉണ്ട് അവിടെ എന്നിടുപ്പോലും ഞാന്‍ സൈഡിലേക്ക് എന്തുകൊണ്ടോ നോക്കിയപ്പോള്‍ രണ്ട് യുവാക്കള്‍ നില്‍ക്കുന്നു ഒരുത്തന്‍ കൈ കൊണ്ടു ഉന്നം നോക്കി നിന്നു റോഡിലേക്ക് അത്യാവശ്യം വലിയ കല്ലാണെന്ന് തോന്നുന്ന ഒരു വസ്തു അഞ്ഞെറിഞ്ഞു എന്തോ നിര്‍ഭാഗ്യത്തിനു വലിയ ശബ്ദത്തോടെ എന്റെ വണ്ടിയിലാണ് കൊണ്ടത് എന്നാല്‍ എന്റെ വാഹന യാത്രികര്‍ കുടുബായതു കൊണ്ട് അവിടെ നിര്‍ത്തി അവരോട് തര്‍ക്കിക്കാനോ മറ്റോ മുതിര്‍ന്നില്ല ഞാന്‍ ഒരു പക്ഷെ അവര്‍ അതാണ് ചിലപ്പോള്‍ ഉദ്ദേശിച്ചതും എന്റെ പിന്നിലുള്ള വാഹന ക്കാരും ചിലപ്പോളിത് കണ്ടിരിക്കാം .

19149112_810329332459749_3580468948259038206_n-315x420

നമ്മള്‍ അവിടെ നിറുത്തി എങ്കില്‍ ആ ഭാഗത്തുള്ളവര്‍ അവരുടെ ആള്‍ക്കാരായിരിക്കും ചിലപ്പോള്‍ അവര്‍ കൈയ്യേറ്റത്തിനു മുതിര്‍ന്നു നമ്മടെ കയ്യിലുള്ളതു തടിപ്പറിച്ചു കടന്നു കളഞ്ഞാലോ എന്നു വിചാരിച്ചു അവിടെ നിറുത്താതെ മനസ്റ്റില്‍ വല്ലാത്ത വിഷമത്തോടെ പോന്നു വാഹനമായാല്‍ അപകടങ്ങളുണ്ടാവാം അറിയാം അത് സ്വാഭാവികമാണ് എന്നാല്‍ ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത ടോള്‍ ബൂത്തില്‍ പറഞ്ഞപ്പോര്‍ 10 കി.മീ ന്നപ്പുറം അല്ലേ അവര്‍ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളൂ ന്നു പറഞ്ഞ് ഒഴിഞ്ഞു പിന്നെ ഹൈവേ പോലീസിനോട് പരാതിപ്പെടാന്‍ പറഞ്ഞു ഞാന്‍ നോക്കി 50 കി.മീ ഹൈവേയില്‍ ഒരു  പോലീസ് വാഹനവും കണ്ടില്ല .എന്തോ ഒരു ഭാഗ്യത്തിന്നു എന്റെ വാഹനത്തിന്റെ പിന്നിലെ ഡോറിന്റെ ബീഡീങ്ങിന്റെ അവസാനമാ ആ കുരുത്തം കെട്ടവന്റെ ഏറ് കൊണ്ടെത് എങ്ങാനും ആ ഏറ് മുന്നിലത്തെയോ സൈഡിലേയോ ഗ്ലാസില്‍ കൊണ്ടിരുന്നെങ്കിലോ.

19148933_810329352459747_6000998964088459133_n-696x928

ഇത് ചിലപ്പോള്‍ എനിക്കു മാത്രമുണ്ടായ അനുഭവമാകില്ല പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം ആരും പരാതി പറഞ്ഞിട്ടുണ്ടാകില്ല അധികൃതരോട് അല്ല പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ല കാരണം ഇത് കേരളമല്ല തമിഴ്‌നാടാണ്
കേരള പോലീസല്ല തമിഴ്‌നാട് പോലീസാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ പുറമെ നിന്നു വരുന്ന ആരായാലും ഒരു പരാതി കൊടുത്താല്‍ ഉടന്‍ അന്വേഷണമുണാകും.ഇനി നമ്മള്‍ എങ്ങിനെ ഇന്ത്യയില്‍ തന്നെ ഉള്ള തമിഴ് നാട്ടിലേക്ക് സുരക്ഷിതമായി കുടുംബമായി യാത്ര പോകും.നമ്മുടെ വാഹനത്തിനു സംഭവിച്ച കേടുപാടുകള്‍ക്ക് ആര് സമാധാനം പറയും.

ഊ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക കേരള മുഖ്യമന്ത്രിക്കും ഉഏജ ക്കും എത്തിക്കുക പറ്റുമെങ്കില്‍ തമിഴ് നാട്ടിലുള്ള സുഹൃത്തുക്കള്‍ അവരുടെ ഭാഷയില്‍ അവിടത്തെ അധികൃതരുടെ മുന്നിലലെത്തിക്കുക പറ്റിയാല്‍ തമിഴ്‌നാട് ആഭ്യന്തര മന്ത്രിക്ക് .ഇത് എന്റെ മാത്രം വിഷമമോ പരാതിയോ ആയി ക്കാണാതെ നമ്മുടെ എല്ലാവരുടേതായി കാണു. ഒന്നു ഞാന്‍ പറയുന്നു കേരളത്തില്‍ പുറത്തു നിന്നു വരുന്ന ഏതൊരാള്‍ക്കും ഇങ്ങനെയുള്ള അനുഭവം നമ്മുടെ നാട്ടില്‍ നിന്നുണ്ടാവില്ല അത് ഉറപ്പാണ്. ഈ post മാക്‌സിമം ഷെയര്‍ ചെയ്യുക തമിഴ് നാട്ടിലുള്ള സുഹൃത്തുക്കള്‍ തമിഴില്‍ എഴുതി ഉദ്യോഗസ്തരുടെ മുന്നിലെത്തിക്കുക.

Related posts