ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യഷോപ്പുകൾ തമിഴ്നാട്ടിൽ പ്രവർത്തനമാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായത്. തമിഴ്നാട് സർക്കാറിന്റെ ബിവറേജസ് ഔട്ട്ലെറ്റുകൾ മാത്രമാണ് തുറന്നത്.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളത്. ജനക്കൂട്ടത്തിനിടയിൽ സാമൂഹിക അകലം കർശനമായി ഉറപ്പുവരുത്തണമെന്നും മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകേണ്ടതില്ല എന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിനാൽ കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുമെന്ന് കണ്ട് അതിർത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകൾ തുറന്നില്ല.