ചെന്നൈ: തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. മാരി സെല്‍വം(22), ഭാര്യ കാര്‍ത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം ഇവരെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. മാരി സെല്‍വവും കാര്‍ത്തികയും ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം കഴിച്ചത്.
ഇരുവരും ഒരേ ജാതിയില്പ്പെട്ടവരായിരുന്നെങ്കിലും മാരി സെല്‍വം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാര്‍ത്തികയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ മാസം 30ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയശേഷം രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. കാര്‍ത്തികയുടെ അച്ഛന് അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.