ചോദ്യത്തിന് ഉത്തരം തലോടൽ! ഗവർണർ കവിളിൽ തലോടിയെന്ന് വനിതാ പത്രപ്രവർത്തക; അവള്‍ എന്റെ പേരക്കുട്ടിയെപ്പോലെയാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ സ്പർശിച്ച ഗവർണർ ബൻവാരിലാൽ പുരോഹിത് ക്ഷമാപണം നടത്തി. മാധ്യമപ്രവർത്തകയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളിൽ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ ഗവർണർ സ്പർശിച്ചതാണ് വിവാദത്തിന് കാരണമായത്.

തമിഴ്നാട്ടിൽ കോളജ് അധ്യാപിക വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ഗവർണറുടെ പേരും പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തക ഗവർണർക്കെതിരേ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.

Related posts