ചെന്നൈ: പ്രതിദിന രോഗവ്യാപനം പുതിയ റെക്കോര്‍ഡില്‍ എത്തിയതോടെ തമിഴ്നാട്ടില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
പുതിയ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്നാണ് രണ്ടാഴ്ചത്തെ അടച്ചിടലിനു തീരുമാനമായത്.
കര്‍ണാടകയിലും 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ അടച്ചിടലിനു തീരുമാനമെടുത്തിരുന്നു.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍ തുടരുകയാണ്. അതില്‍ 30 ജില്ലകളിലെങ്കിലും രോഗവ്യാപനം അതിരൂക്ഷമായ നിലയിലാണ്.
ആരോഗ്യമന്ത്രാലയം ഈ അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ നിയന്ത്രിക്കാമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് കെ. വിജയരാഘവന് പറഞ്ഞു.