ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായ തമിഴ്‌നാട് എംഎഎല്‍എ വി.സി. ആറുകുട്ടി, കേരളത്തിലെത്തിച്ചത് 16000 കിലോ അരി, ഇന്ത്യ മുഴുവന്‍ കേരളത്തിലേക്ക് സഹായവുമായെത്തുന്നു

കേരളത്തെ പിടിച്ചുകുലുക്കുന്ന പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തെത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുമായി നൂറുകണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. അക്കൂട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംഎല്‍എ ഏവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു. 16000 കിലോ അരിയാണ് അദേഹം കൊച്ചിയിലെത്തിച്ചത്.

കൗണ്ടംപാളയം എംഎല്‍എ വിസി ആറുകുട്ടിയാണ് കേരളത്തിന് സഹായഹസ്തവുമായി രംഗത്തെത്തിച്ചത്. അന്‍പോട് കൊച്ചി ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി സാധനങ്ങള് ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ റീജീയണല്‍ സ്പോര്ട്സ് സെന്ററിലാണ് അരി എത്തിച്ചത്. കേരളത്തില്‍ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് സഹായവുമായി എത്തിയത്.

തെലുങ്ക് നടന്‍ രാംചരണ് തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. നടന് പ്രഭാസ് ഒരു കോടി രൂപയും അല്ലു അര്‍ജുന് 25 ലക്ഷം രൂപയാണ് നല്കിയത്. കേരളത്തിലെ വ്യവസായികളും സെലിബ്രിറ്റികളും സഹായവുമായി രംഗത്തുണ്ട്.

Related posts