ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിലെ ഹോട്ടൽ മുറിയിൽ നടന്ന കൂട്ടആത്മഹത്യ ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നു പോലീസ്. ശ്രീമഹാകാല വ്യാസർ, സുഹൃത്ത് രുക്മിനി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ദരി എന്നിവരാണു ദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ജീവനൊടുക്കിയത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആഭിചാര ആത്മഹത്യയാണെന്ന വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു.
വിവാഹാമോചിതയയ രുക്മിനിയുമായി ഒരു തീർഥയാത്രയ്ക്കിടെ പരിചയപ്പെട്ട വ്യാസർ, അമ്മൻ ദേവിയുടെ ദൂതനാണ് താനെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ധ്യാനത്തിനിടെ ദേവിയുമായി നേരിട്ട് സംസാരിക്കും എന്ന വ്യാസരുടെ അവകാശവാദം വിശ്വസിച്ച രുക്മിനി ഇയാൾക്കൊപ്പം യാത്രകളും പതിവാക്കി. പിന്നാലെ മോക്ഷം പ്രാപിക്കാനുള്ള മാർഗം എന്ന നിലയിലാണ് തിരുവണ്ണാമലയിൽ വച്ചുള്ള മരണം നിർദേശിച്ചത്.
17കാരിയായ ജലന്ദരിയും 12കാരനായ മുകുന്ദും ആത്മഹത്യക്ക് ഒരുക്കാമായിരുന്നില്ല. എന്നാൽ താൻ മരിച്ചാൽ കുട്ടികളുടെ യഥാർഥ അച്ഛന്റെ ശല്യം ഉണ്ടാകുമെന്ന് രുക്മിനി ഭീഷണിപ്പെടുത്തിയപ്പോൾ ഇരുവരും വഴങ്ങിയതായും പോലീസ് പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികൾ അല്ലെന്നും മൃതദേഹങ്ങൾ വീട്ടുകാരെ കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.ത