ഓ​ഗ​സ്റ്റ് 16 മു​ത​ൽ പു​തി​യ സി​നി​മ​ക​ള്‍ ഷൂ​ട്ട് ചെ​യ്യി​ല്ല; നി​ർ​മാ​ണ​ച്ചെ​ല​വ് വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു നീ​ക്കം

ചെ​ന്നൈ: ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കൗ​ൺ​സി​ൽ ഓ​ഗ​സ്റ്റ് 16 മു​ത​ൽ എ​ല്ലാ പു​തി​യ സി​നി​മാ പ്രേ​ജ​ക്‌​റ്റു​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നും ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്താ​നും തീ​രു​മാ​നി​ച്ചു.

സി​നി​മാ നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സി​നി​മ​ക​ള്‍ ഈ ​ഘ​ട്ട​ത്തി​നു​ള്ളി​ല്‍ തീ​ര്‍​ക്കും. ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​തി​ഫ​ല​വും മ​റ്റ് ചെ​ല​വു​ക​ളും കാ​ര​ണം നി​ർ​മാ​ണ​ച്ചെ​ല​വ് വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു നീ​ക്കം.

നി​ർ​മാ​താ​ക്ക​ൾ​ക്ക് കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​ക്കി അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ഡ്വാ​ൻ​സ് സ്വീ​ക​രി​ച്ച് പ്രോ​ജ​ക്ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന കാ​ര്യം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി.

അ​ഡ്വാ​ൻ​സ് ല​ഭി​ച്ചി​ട്ടു​ള്ള ഏ​തൊ​രു ന​ട​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നും പു​തി​യ പ്രോ​ജ​ക്റ്റ് ആ​രം​ഭി​ക്കും മു​ന്‍​പ് ഏ​റ്റെ​ടു​ത്ത പ​ഴ​യ പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment