ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർ മരിക്കുകയും 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദമായഅന്വേഷണത്തിന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു.
ചെന്നൈയ്ക്കു സമീപം പല്ലാവരത്ത് ഇന്നലെയായിരുന്നു സംഭവം. തത്കാലം പൈപ്പ് വെള്ളം കുടിക്കരുതെന്നു പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര മെഡിക്കൽ ക്യാമ്പും തുടങ്ങി. മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിച്ചു.