ചെന്നൈ: തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു.