കൊവിഡ് രോഗത്തില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയപ്പോള്‍ തമന്നയ്ക്ക് സോഷ്യല്‍ മീഡിയ ലോകത്തുനിന്നു നേരിടേണ്ടി വന്നത് തീര്‍ത്തും അനാരോഗ്യകരമായ ചില പ്രതികരണങ്ങളായിരുന്നു. രോഗബാധയെ ത്തുടര്‍ന്ന് കുറച്ചു വണ്ണം വച്ചിരുന്നു.
ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യയുടെ പ്രിയനടി തമന്ന.
കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം തമന്നയെ ഏറെക്കാലം സിനിമാമേഖലയില്‍ തുടരാന്‍ സഹായിച്ചിട്ടുണ്ട്.
അധികവും ഗ്ലാമര്‍ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളതും. വണ്ണം കൂടിയ ശേഷം കഠിനമായ വർക്കൗട്ടിലൂടെ താരസുന്ദരി പഴയ രീതിയിലെത്തിയിരിക്കുകയാണിപ്പോൾ.
അങ്ങനെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടൊപ്പം വണ്ണം കൂടിയതിന്റെ പേരില്‍ തനിക്കെതിരേ ചിലര്‍ “ബോഡി ഷെയിമിംഗ്’ നടത്തിയെന്ന പരാതിയുമായും തമന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇതൊരിക്കലും അംഗീകരിക്കാനാകാത്ത സമീപനമാണെന്നും വ്യക്തികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ തന്നെ തമന്ന വ്യക്തമാക്കുന്നു.