സെപ്റ്റി ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മരണകാരണം മീഥെയ്ന്‍ വാതകം ശ്വസിച്ചതെന്ന് സംശയം

 സെപ്റ്റി ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ മരിച്ചു. വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സംഭവം. ഗണേഷ് മന്ന, സുബ്രത ദാസ് എന്നിവരാണ് മരിച്ചത്.

മൂന്ന് മാസം മുന്‍പ് പണിതീര്‍ത്ത ടാങ്കിന്‍റെ ഉള്ളിലെ നിര്‍മാണ പ്ലാങ്ക് നീക്കം ചെയാനെത്തിയതാണിവര്‍. പണിയ്ക്കായി എത്തിയ തൊഴിലാളികളില്‍ ഒരാള്‍ ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയും മറ്റെയാള്‍ പുറത്ത് നില്‍ക്കുകയുമായിരുന്നു.

ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ തൊഴിലാളികളിൽ ഒരാൾ മിനിറ്റുകൾ കഴിഞ്ഞിട്ടും പ്രതികരിക്കാതായതോടെ  കൂടെ ഉണ്ടായിരുന്ന ആളും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു.

പിന്നാലെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി തൊഴിലാളികളെ പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ടാങ്കിനുള്ളില്‍ മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിറമോ മണമോ ഇല്ലാത്ത മാരകമായ ഈ വാതകം വളരെ അപകടകാരിയാണ്. ഇത് ടാങ്കിനുള്ളിൽ അടിഞ്ഞുകൂടിയതാവാം മരണകാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ചു. 

 

Related posts

Leave a Comment