കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റംകുളങ്ങര മസ്ജിദിനു സമീപം നിയന്ത്രണം വിട്ട് എൽപിജി ടാങ്കർ ലോറി മറിഞ്ഞ് അപകടം. ആർക്കും പരിക്കുകളില്ല. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.
ഇന്ന് രാവിലെ ആയിരുന്നു അപകടം. മംഗലാപുരത്തുനിന്നു കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടൺ വാതകം നിറച്ച ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത്.
കായംകുളത്തു നിന്ന് അഗ്നിരക്ഷാസേനായുടെ 2 യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി വേണ്ട രക്ഷാപ്രവർത്തനം നടത്തി ക്യാമ്പ് ചെയ്യുകയാണ് .