ഇ​ന്ധ​ന ടാ​ങ്ക​ർ പാ​ല​ത്തി​ൽനി​ന്ന് ച​തു​പ്പി​ലേ​ക്കു മറിഞ്ഞു; അപകടം ഇന്ന് പുലര്‍ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ-ഊ​ട്ടി റോ​ഡി​ൽ


പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ- ഊ​ട്ടി റോ​ഡി​ൽ മു​ണ്ട​ത്ത​പ്പാ​ലത്ത് നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്ധ​ന ടാ​ങ്ക​ർ നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്തി​ൽനി​ന്ന് താഴെ ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം.

ഇന്ന് പുലര്‍ച്ചെ 12.15നാ​ണ് സംഭവം. വീ​ഴ്ച​യി​ൽ ഇ​ന്ധ​നം ചോ​ർ​ന്നെ​ങ്കി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ സി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.

ലോ​റി​ ഡ്രൈ​വ​ർ, ക്ലീ​ന​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ മേ​ലാ​റ്റൂ​ർ മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ- ഊ​ട്ടി റോ​ഡി​ൽ മു​ണ്ട​ത്ത​പ്പാ​ലം പൊ​ളി​ച്ച് പുതുക്കി നിർമിക്കുന്നു​ണ്ട്.

പാ​ലം പ​ണി ക​ഴി​ഞ്ഞെ​ങ്കി​ലും റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല. പാ​ല​ത്തി​ൽ മ​ണ്ണ് കൂ​ട്ടി​യി​ട്ട ഭാ​ഗ​ത്ത്‌ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ റോ​ഡ് കാ​ണാ​തെ ടാ​ങ്ക​ർ​ലോ​റി നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment