ഇന്ധനം നിറച്ച ടാ​ങ്ക​ര്‍ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്ക്

കി​ളി​മാ​നൂ​ർ: ഇ​ന്ധ​ന​വു​മാ​യി പോ​യ ടാ​ങ്ക​ര്‍ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കി​ളി​മാ​നൂ​രി​ലെ ത​ട്ട​ത്തു​മ​ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യ​ത്ത് നി​ന്നും 16ാം മൈ​ലി​ലെ ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ പ​മ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി.

കി​ളി​മാ​നൂ​ര്‍ ത​ട്ട​ത്തു​മ​ല​യി​ല്‍ വെ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ന്ധ​ന ടാ​ങ്ക​ര്‍ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​ഴ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി തെ​ന്നി​മാ​റി​യ​താ​ണെ​ന്നാ​ണ് വി​വ​രം.

ടാ​ങ്ക​റി​ല്‍ നി​ന്നും ഇ​ന്ധ​നം തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ന്നി​ട്ടു​ണ്ട്. ഐ​ഒ​സി അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ധ​നം മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വ​ലി​യ ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ര്‍​ത്താ​നാ​ണ് നീ​ക്കം. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment