തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ എന്നും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് രജനികാന്ത് അഭിനയിക്കുന്നത്.
അതേ സമയം രജനിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ജയിലര്‍ ആണ് രജനികാന്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. ഓഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും.
കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്.
രജനിയുടെ നായികയായി ഐശ്വര്യ റായി അഭിനയിച്ചേക്കുമെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്.
അതുപോലെ രജനിയുടെ ചെറുപ്പക്കാലം ചെയ്യാന്‍ നടന് ശിവകാര്ത്തികേയന് എത്തുമെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു.
എന്നാലിപ്പോള്‍ കോളിവുഡില്‍ മറ്റൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം.
ഈ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെക്കാളും നാല്പത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക.
നിലവില്‍ രജനികാന്തിന് 71 വയസാണ്. ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടായേക്കുമെന്നും അറിയുന്നു.
എന്നാല്‍ സ്ക്രീനില്‍ പ്രണയവും കോമഡിയും ആക്ഷനുമൊക്കെ അനയാസം കൈകാര്യം ചെയ്യാന്‍ രജനികാന്തിന് സാധിക്കുന്നതിനെയാണ് ആരാധകര്‍ പറയുന്നത്.