താനൂർ ബോ‌ട്ടപകടം; ബോ​ട്ടു​ട​മ​യ്‌​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍; തെ​ര​ച്ചി​ല്‍ ഇ​ന്നുകൂ​ടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം


കോ​ഴി​ക്കോ​ട്: താ​നൂ​രി​ൽ 22 പേ​ർ മ​രി​ച്ച ബോ​ട്ട് അ​പ​ക​ട​ത്തി​ലെ പ്ര​തിയായ ബോട്ടുടമ നാ​സ​റി​നെ​തി​രേ ഇ​ന്ന് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കും.

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടുനി​ന്നു പി​ടി​യി​ലാ​യ നാ​സ​റി​നെ​തി​രേ ജ​ന​രോ​ഷം ഉ​ണ്ടാ​കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് താ​നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്.

ഇ​ന്ന​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നാ​സ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബോ​ട്ട് ഓ​ടി​ച്ചി​രു​ന്ന താ​നൂ​ർ ഒ​ട്ടും​പു​റം സ്വ​ദേ​ശി​യാ​യ സ്രാ​ങ്ക് ദി​നേ​ശ​നും ജീ​വ​ന​ക്കാ​ര​ൻ രാ​ജ​നും ഒ​ളി​വി​ലാ​ണ്.

മു​ൻ ദി​വ​സ​ങ്ങ​ളി​ലും അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി ദി​നേ​ശ​ൻ ബോ​ട്ട് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. താ​നൂ​ർ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

തു​റ​മു​ഖം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തും.അ​തേ​സ​മ​യം ബോ​ട്ട​പ​ക​ടം ഉ​ണ്ടാ​യ തൂ​വ​ൽ തീ​ര​ത്ത് ഇ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ 15 അം​ഗ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന യൂ​ണി​റ്റ് കൂ​ടി ദൗ​ത്യ സം​ഘ​ത്തി​ന് ഒ​പ്പം ചേ​ർ​ന്നി​രു​ന്നു. ആ​രെ​യയെങ്കിലും ക​ണ്ടെ​ത്താ​നുണ്ടെന്നു പരാതി ഇ​ല്ലെ​ങ്കി​ലും ഇ​ന്ന് കൂ​ടി തെ​ര​ച്ചി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​നം.

എ​ത്ര​പേ​ർ ബോ​ട്ടി​ൽ ക​യ​റി​യെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് കി​ട്ടാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി.

Related posts

Leave a Comment