അയാള്‍ ആ സീനിലില്ലായിരുന്നു എന്നിട്ടും എന്നെ കെണിയിലാക്കി, എന്റെ കൈയില്‍ കയറിപ്പിടിച്ചു, ഇഴുകി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു, അയാള്‍ വെറും വൃത്തിക്കെട്ടവനാണ്, ആഞ്ഞടിച്ച് നടി തനുശ്രീ ദത്ത രംഗത്ത്

സിനിമരംഗത്ത് ഇപ്പോള്‍ മീ ടു ക്യാംപെയ്‌നിന്റെ കാലമാണ്. മലയാളത്തിലു അന്യഭാഷകളിലും തങ്ങള്‍ക്ക് സംഭവിച്ച അതിക്രമങ്ങള്‍ നടിമാര്‍ തുറന്നുപറയുന്നു. ഇപ്പോള്‍ ബോളിവുഡ് താരം തനുശ്രീ ദത്തയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാധികാ ആപ്തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, കൊങ്കണ സെന്‍ശര്‍മ്മ എന്നിവര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്നുപറയുകയും ചെയ്തു.

ഓരോരുത്തരുടെയും പേര് പറഞ്ഞാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍. 2008ല്‍ പ്രശസ്ത നടന്‍ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ പറയുന്നു. 2008ലാണ് സംഭവം. അന്ന് ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് ഒരു നടനില്‍ നിന്ന് തീര്‍ത്തും മോശം അനുഭവമുണ്ടായതായി താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

നാനാ പടേക്കറാണ് തന്നെ അപമാനിച്ചതെന്ന് തനുശ്രീ തുറന്നുപറയുന്നു. സെറ്റില്‍ വച്ച് പടേക്കര്‍ തന്നോട് മോശമായി പെരുമാറുകയും കൈകളില്‍ പിടിക്കുകയും ചെയ്തു. കൂടാതെ അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇത് പലയിടത്തും തുറന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന് തനുശ്രീ വ്യക്തമാക്കി. നമ്മുടെ നാട്ടില്‍ കപടനാട്യമാണ് ഏറെയും. എന്ത് കൊണ്ടാണ് മീ ടൂ ഇന്ത്യയില്‍ സംഭവിക്കാത്തതെന്ന് ആളുകള്‍ ചോദിക്കുന്നു. എന്നാല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഒന്നും സംഭവിക്കാത്തിടത്തോളം അത് അങ്ങിനെ തന്നെയാകും- തനുശ്രീ പറയുന്നു.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും തനുശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. താന്‍ നേരിട്ട അപമാനം തുറന്നുപറഞ്ഞിട്ടും സിനിമയില്‍ നിന്നും ഒരാള്‍ പോലും അനുകൂലിച്ച് ഒരു വാക്ക് മിണ്ടിയില്ല. പിന്നെ സ്ത്രീ വിമോചനത്തിനായി ഇവരൊക്കെ എത്ര ബഹളം വെച്ചാലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് തനുശ്രീ ദത്ത പറയുന്നു.

Related posts